You are Here : Home / News Plus

ഹിന്ദു തീവ്രവാദത്തെ തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃക

Text Size  

Story Dated: Thursday, November 02, 2017 12:00 hrs UTC

ചെന്നൈ: ഇന്ത്യയില്‍ ഹിന്ദു തീവ്രവാദത്തെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണെന്ന് പ്രശസ്ത തമിഴ്‌നടന്‍ കമല്‍ഹാസന്‍. ജാതി വിദ്വേഷം യുവാക്കളില്‍ കുത്തി വയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ആനന്ദ വികടന്‍ മാസികയിലെ തന്റെ പ്രതിവാര കോളത്തിലാണ് കമലിന്റെ വിവാദ പ്രസ്താവന. വര്‍ഗ്ഗീയകലാപങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തമിഴ്‌നാടിനേക്കാള്‍ മെച്ചം കേരളമാണ്.

 

 

 

മുമ്പ് യുക്തികൊണ്ടു മറുപടി പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ആയുധം കൊണ്ടാണ് മറുപടി പറയുന്നത്. ഇത് ഹിന്ദു തീവ്രവാദം എവിടെയെന്ന് ചോദിക്കുന്നവര്‍ക്ക് അവര്‍ തന്നെ നല്‍കുന്ന മറുപടിയാണ്. സിനിമാതാരങ്ങളെ പോലും ജാതി പറഞ്ഞ ആക്ഷേപിക്കുന്നത് എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. അതേമസമയം ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച വെറും താല്‍ക്കാലികം മാത്രമാണെന്നും കമല്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.