You are Here : Home / News Plus

ബസ് മതിലിനിടിച്ച് മറിഞ്ഞ് മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Friday, November 03, 2017 08:20 hrs UTC

ബസ് മതിലിനിടിച്ച് മറിഞ്ഞ് മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപം വെള്ളിയാഴ്ച രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്. പേരാമ്പ്രയില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോവുകയായിരുന്ന ജീസസ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേപ്പയ്യൂരിലേക്ക് പോവുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മതിലിനിടിച്ച് മറിയുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.