You are Here : Home / News Plus

അജിത് ദോവലിന്റെ മകനെതിരെ ആരോപണം

Text Size  

Story Dated: Saturday, November 04, 2017 08:38 hrs UTC

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകൻ ശൗര്യ ദോവലിന്റെ സംഘടനയിലേക്ക് വിദേശ ആയുധ കമ്പനികളിൽ നിന്ന് സഹായം എത്തിയത് വിവാദമാകുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും സംഘടനയിലെ ഡയറക്ടര്‍മാരിൽ ഒരാളാണ്. ദി വയര്‍ ഓണ്‍ലൈൻ പോര്‍ട്ടലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ അമിത്ഷായുടെ മകൻ ജയ്ഷായുടെ കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ദി വയര്‍ പുറത്തുകൊണ്ടുവന്നിരുന്നു. രാജ്യത്തിന്‍റെ നയരൂപീകരണം സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്ന ഇന്ത്യ ഫൗണ്ടഷൻ എന്ന സംഘടനയുടെ തലവനാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ മകൻ ശൗര്യ ദോവൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.