You are Here : Home / News Plus

വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഇനി ഗ്ലൈഡ് ബോംബ്

Text Size  

Story Dated: Saturday, November 04, 2017 08:46 hrs UTC

സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന അത്യാധുനിക ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ബോംബിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് നടന്നത്. ബോംബിനെ യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കുകയായിരുന്നു. മുന്നുതവണയാണ് പരീക്ഷണം നടന്നത്. മുന്നുതവണയും ബോംബ് കൃത്യമായി ലക്ഷ്യം ഭേദിച്ചു. എസ്.എ.എഡബ്ലിയു -SAAW (Smart Anti Airfield Weapon) എന്നാണ് ബോംബിന്റെ പേര്. 100 കിലോമീറ്ററാണ് പ്രഹര പരിധി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.