You are Here : Home / News Plus

ഇറാഖ്- ഇറാന്‍ ഭൂചലനം: മരണം 135 കടന്നു

Text Size  

Story Dated: Monday, November 13, 2017 07:55 hrs UTC

ഇറാൻ-ഇറാഖ് അതിർത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 135 ആയി. ഹലാബ്ജയിൽനിന്നും 30 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഞായറാഴ്ച രാത്രി 9.20നാണ് സംഭവമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹലാബ്ജയിലുണ്ടായ ഭൂചലനത്തിന്‍റെ തുടർ ചലനങ്ങൾ ഗൽഫ് മേഖലയിലും അനുഭവപ്പെട്ടു. യുഎഇ, കുവൈറ്റ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി. ഇവിടങ്ങളിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഇറാനിൽ നിന്നുള്ളവരാണ് മരിച്ചവരിൽ കൂടുതൽപേരും. മുന്നോറോളം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനമുണ്ടായെന്ന വാർത്ത പരന്നതോടെ ജനങ്ങൾ വീടുകൾവിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങലിൽ ഭൂചലനം നാശനഷ്ടം വിതച്ചു. കടകളും കെട്ടിടങ്ങളുമടക്കം തകർന്ന് വീഴുകയും വിവിധയിടങ്ങളിലെ ടെലിഫോൺ ബന്ധങ്ങളും മറ്റ് സംവിധാനങ്ങളും വിച്ഛേദിക്കപ്പെടുകയും ചെയ്തു. രക്ഷാ പ്രവർത്തനത്തിനെത്തിയ സുരക്ഷാ സേനാംഗങ്ങൾക്ക് ചിലയിടങ്ങളിലുണ്ടായ മണ്ണിടിച്ചിൽ തടസമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.