You are Here : Home / News Plus

ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി

Text Size  

Story Dated: Tuesday, November 14, 2017 08:39 hrs UTC

ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി തോമസ് ഐസക്. ജിഎസ്‌ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്‍ട്രേഷന്‍ റദ്ദുചെയ്യുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. ജിഎസ്ടിയുടെ പേരില്‍ ഭക്ഷണത്തിന് ഹോട്ടലുടമകള്‍ അധികതുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ബില്ലുകള്‍ ധനവകുപ്പ് ശേഖരിച്ചു കഴിഞ്ഞു. ജിഎസ്‌ടി അഞ്ച്ശതമാനമായി കുറച്ചിട്ടും കൊള്ളലാഭമെടുക്കല്‍ തുടരുകയാണോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിന്നാലെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രിയുടെ താക്കീത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.