You are Here : Home / News Plus

ഹൈക്കോടതി പരാമര്‍ശം: തോമസ് ചാണ്ടി സുപ്രീംകോടതിയിൽ

Text Size  

Story Dated: Friday, November 24, 2017 07:20 hrs UTC

കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി എംഎല്‍എ സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമർശം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കായല്‍ കൈയേറിയെന്ന് ആരോപണത്തില്‍ ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശം മറികടന്നാണ് തോമസ് ചാണ്ടി കോടതിയെ സമീപിച്ചത്. കോടതിയിൽ പോകുന്നത് തിരിച്ചടിയാകും എന്നായിരുന്നു നിയമോപദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.