You are Here : Home / News Plus

കനത്തമഴ: തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി

Text Size  

Story Dated: Thursday, November 30, 2017 08:33 hrs UTC

ന്യൂനമര്‍ദം ശക്തമായതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധം. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തിന്റെ പലഭാഗത്തും കനത്ത മഴ തുടങ്ങി. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ അവധി പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാൽ മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ മഴ കനത്തിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.