You are Here : Home / News Plus

രാഹുല്‍ ഗാന്ധി അധ്യക്ഷനാകുന്നതിനെതിരെ മഹാരാഷ്ട്ര പിസിസി സെക്രട്ടറി

Text Size  

Story Dated: Thursday, November 30, 2017 08:36 hrs UTC

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ പരിഹസിച്ചും ചോദ്യം ചെയ്തും മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്‌സാദ് പൂനാവല്ല രംഗത്ത്. വരാനിനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് വെറും തിരഞ്ഞെടുക്കല്‍ മാത്രമാണ്. തട്ടിപ്പ് നടപടിക്രമങ്ങളാണ് ഇതില്‍ നടക്കുന്നതെന്നും പൂനാവല്ല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിങ്കളാഴ്ച രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറിയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധി ആദ്യം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. യഥാര്‍ത്ഥ തിരഞ്ഞെടുപ്പായിരുന്നെങ്കില്‍ താന്‍ മത്സരിക്കുമായിരുന്നു. എന്നാല്‍ കൃത്രിമ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.