You are Here : Home / News Plus

കാണാതായ 187 പേരില്‍ 150 പേരെ രക്ഷപെടുത്തി

Text Size  

Story Dated: Friday, December 01, 2017 10:39 hrs UTC

തിരുവനന്തപുരത്ത് നിന്ന് പോയവരില്‍ ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിപ്പോയ 187 മത്സ്യത്തൊഴിലാളികളില്‍ 150 പേരെ രക്ഷപെടുത്തി. വ്യോമസേനയുടേയും നാവികസേനയുടേയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെ 65 പേരെ രക്ഷപെടുത്തി കരയിലെത്തിച്ചു. ഉള്‍ക്കടലിലുണ്ടായിരുന്ന ഒരു ജാപ്പനീസ് കപ്പല്‍ ഏകദേശം 60 പേരെ രക്ഷപെടുത്തി. ഇവരുമായി വിഴിഞ്ഞം തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്. കോസ്റ്റുഗാര്‍ഡുമായി ബന്ധപ്പെട്ട് ഇവരെ കരയിലെത്തിക്കാനുള്ള ക്രമീകരണം നടന്നുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.