വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന് സാമിനെ അറസ്റ്റ് ചെയ്തു. ക്രിസ്പിന് സാമിനെ കേസില്‍ അഞ്ചാം പ്രതിയാക്കി. ക്രിസ്പിനെതിരെ അന്യായ തടങ്കല്‍,വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ചുമത്തി. സിഐക്കെതിരെ നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. അതേസമയം, ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. എസ്ഐ ദീപക്കിനൊപ്പം സംശയത്തിന്റെ നിഴലിലായിരുന്നു സിഐ ക്രിസ്പിന് സാമിനും. കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Comments