ഷമേജ് വധക്കേസിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സംഭവ സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാൽ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികൾ ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം മാഹിയിൽ സിപിഎം നേതാവ്ബാബു കണ്ണിപ്പൊയിൽ എന്നയാളാണ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്ത്തകന് ഷമേജ് കൊല്ലപ്പെടുന്നത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു ബാബു. പള്ളൂരില്വെച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.
Comments