സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ 11 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. മഴയെ തുടർന്ന് കോട്ടയം,ആലപ്പുഴ, എറണാകുളം, ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. കാലവർഷക്കെടുതിയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൂറിലേറെ വീടുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം തകർന്നത്. മുന്‍കരുതലെന്ന നിലയില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
Comments