തമിഴ്നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയുടെ വിവിധ ഓഫീസുകളില്‍ ആദായ നികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. എസ്.പി.കെ. & കമ്പനിയുടെ ഓഫീസുകളിലാണ് പരിശോധന നടന്നത്. തമിഴ്നാട്ടിലെ വിവിധ ദേശീയപാതകളുടെ കരാര്‍ വര്‍ഷങ്ങളായി ഏറ്റെടുത്തു നടത്തുന്ന കമ്പനിയാണിത്. കമ്പനി ഡയറക്ടര്‍ നാഗരാജന് സെയ്യദുരൈയുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തത്
Comments