ഹിന്ദു പാകിസ്താൻ പരാമർശത്തിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് പിന്തുണ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തരൂരിനെതിരായുള്ള ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കോടിയേരി പറഞ്ഞു. തരൂരിനെ പിന്തുണയ്ക്കാൻ കോൺഗ്രസിന് മടിയാണെന്നും. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് പുറത്തു വരുന്നതെന്നും കോടിയേരി പറഞ്ഞു
Comments