ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണര്‍ക്ക് 200 പശുക്കളെ നല്കി. റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് സമ്മാനമായി മോദി പശുക്കളെ നല്‍കിയത്. റുവാണ്ടന്‍ സര്‍ക്കാരിന്റെ ഗ്രാമീണര്‍ക്കായുള്ള 'ഗിരിങ്ക' എന്ന പദ്ധതിയിലേക്കാണ് മോദിയുടെ സംഭാവന. പാവപ്പെട്ട ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ഓരോ പശുക്കളെ വീതം നല്‍കുന്നതാണ് ഗിരിങ്ക പദ്ധതി. ഇത്തരത്തില്‍ നല്കുന്ന പശുവിന്റെ ആദ്യ കിടാവിനെ കര്ഷകന് തന്റെ അയല്‍വാസിക്ക് നല്‍കണം. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ പ്രത്യേക പദ്ധതിയാണിത്. റുവാണ്ടയില്നിന്നുതന്നെ വാങ്ങിയ പശുക്കളെയാണ് മോദി പദ്ധതിയിലേക്ക് സംഭാവന ചെയ്തത്.
Comments