കമ്പകക്കാനത്ത് കൃഷ്ണനെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലടുത്തത്. കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി ഇര്‍ഷാദ്, റിട്ടയേര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജശേഖരന് എന്നിവരെയാണ് പിടികൂടിയത്. ഇവരെ ഇടുക്കിയിലേക്ക് കൊണ്ടുവരും. നേരത്തെ കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയുടെ മൊഴിയില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് വിവരം.
Comments