തിരുവനന്തപുരം : രാഷ്ര്ടപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു. കരമനയിലെ 'ഓഫ് റോഡ്' എന്ന സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലെസിലാണ് പോലീസ് വയര്ലസ്സ്സെറ്റില് നിന്നുള്ള സന്ദേശങ്ങള്‍ എത്തിയത്.പോലീസിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമാണ് വീഴ്ച കണ്ടു പിടിച്ചത്. എന്നാല്‍, വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ബൈക്ക് റേസിംഗുമായി ബന്ധപ്പെട്ടാണ് സ്വകാര്യ സ്ഥാപനം വയര്‍ലെസ് സൈറ്റുകള്‍ വാങ്ങിയത്. ഇവ പിടിച്ചെടുത്തുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ പോലീസ് പരിശോധനകള്‍ നടത്തി രണ്ട് വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുത്തു. തായ്ലന്ില് നിന്ന് കൊണ്ടുവന്ന വയര്‍ലെസ് സെറ്റുകളാണ് പോലീസ് പിടിച്ചെടുത്തത്.
Comments