ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച 11 ന് നടക്കുമെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു അറിയിച്ചു. ആഗസ്റ്റ് 8 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. കോണ്‍ഗ്രസില്‍ നിന്നുള്ള പി.ജെ കുര്യന്റെ കാലാവധി ജൂലൈ രണ്ടിന് അവസാനിച്ചതിലാണ് പുതിയ ഉപാധ്യക്ഷന്റെ ഒഴിവ് വന്നിരിക്കുന്നത്. ഉപാധ്യക്ഷസ്ഥാനം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങളിലാണ് കോണ്‍ഗ്രസ്. ഭരണപക്ഷത്തിന് ഇനിയും ഭൂരിപക്ഷമില്ലാത്ത സഭയില്‍ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി.
Comments