പെപ്സിയുെടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് സേവനം അനുഷ്ഠിച്ച ഇന്ദ്രാ നൂയി പടിയിറങ്ങുന്നു. ഇന്ത്യൻ വംശജയാണ് ഇന്ത്യാ നൂയി.ആഗോള തലത്തിൽ സോഡാ വിപണി കനത്ത തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ലമോൺ ലഗുവാർട്ടയാണ് ഇന്ദ്രാ നൂയിക്ക് പകരം ചുമതലയേൽക്കുന്നത്. ഒക്ടോബർ 3 ന് ഇദ്ദേഹം പദവി ഏറ്റെടുക്കും. പെപ്സിയെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നയിക്കാൻ ലഗുവാർട്ടയ്ക്ക് സാധിക്കും എന്നായിരുന്നു സ്ഥാനമാറ്റത്തെക്കുറിച്ച് ഇന്ദ്രാ നൂയി പ്രതികരിച്ചത്.
Comments