പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ജന്തര്‍മന്ദറിലെ ദളിത് ഐക്യദാര്‍ഢ്യ പരിപാടിയില്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നിലവില്‍ ദളിതുകള്‍ക്ക് ഇടമില്ലെന്നും ഇങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തതിന് എതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ദളിതുകള്‍ക്കെതിരായി ചിന്തിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ദളിതുകളെ തകര്‍ക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ വിമര്‍ശിച്ചു.
'പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ആ നിയമം കോണ്‍ഗ്രസ് സംരക്ഷിക്കുക തന്നെ ചെയ്യും. ദളിതുകള്‍ക്കും ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്ക്കമെല്ലാം ഇടമുള്ള ഒരിന്ത്യയാണ് വേണ്ടത്. അതിനായി കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments