യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം പതിനഞ്ച് പൈസ ഇടിഞ്ഞു. ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.90 എന്ന നിലയിലാണ് വ്യാപാരം മുന്നേറുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റവും വിപണിയുടെ നഷ്ടം നികത്താൻ സഹായിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. രാവിലെ വിനിമയ നിരക്കായ 72.75 ൽ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 15 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. രൂപയുടെ മൂല്യം പത്ത് പൈസ കൂടി താഴ്ന്നാല്‍ ഡോളറിനെതിരെ 73 എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ കൂപ്പുകുത്തും.
Comments