ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സാലറി ചലഞ്ചിനെ തള്ളി പ്രതിപക്ഷ സർവീസ് സംഘടനകള്‍. ഉത്തരവിൽ ഭേഗതി വരുത്തിയില്ലെങ്കിൽ ശമ്പളം നൽകില്ലെന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. സമ്മതമറിയിക്കാത്ത ജീവനക്കാരെ നികൃഷ്ടജീവികളാക്കാൻ ശ്രമമെന്ന് സെറ്റോ ചെയർമാൻ എൻ.വി.ബെന്നി പറഞ്ഞു. എന്നാല്‍ പണം നൽകില്ലെന്ന് പറയാൻ ചമ്മലുള്ളവരാണ് പ്രതിഷേധവുമായി വരുതെന്ന് ധനമന്ത്രി പ്രതികരിച്ചു.
Comments