കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 നെക്കാള്‍ വലിയ തരംഗം ബിജെപിക്ക് അനുകൂലമായി ദൃശ്യമാകുന്നുവെന്ന് മോദി പറഞ്ഞു. ബിജെപിയുടെ ബൂത്തുതല പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു മോദി. പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്. ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്തുവരുകയാണ്. പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും മോദി പറഞ്ഞു.
Comments