മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ നിർബന്ധിത പണപ്പിരിവ് നടക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്. സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്. പ്രളയകാലം കഴിഞ്ഞപ്പോൾ പിരിവുകാലം വന്നെന്നും ഹസൻ ആരോപിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാ പിരിവാണ്. ഉദ്യോഗസ്ഥരെ ഗൺ പോയിന്റിൽ നിർത്തിയാണ് പണപ്പിരിവ് നടക്കുന്നത്. സാലറി ചലഞ്ചിന് താൽപര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്നത് കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. നോ പറയുന്നവരെ സ്ഥലം മാറ്റുകയാണെന്നും ഹസ്സന് ആരോപിച്ചു.
Comments