അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗിൽബർട്ടയിൽ ആളുകളെ പരിഭ്രാന്തരാക്കി 'പൂസായ'പക്ഷിക്കൂട്ടം. പഴങ്ങൾ കഴിച്ച് മത്തുപിടിച്ച പക്ഷികള്‍ നഗരത്തില്‍ ക്രമരഹിതമായി പറക്കുന്നതായും അവ വാഹനങ്ങളില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്കി. പക്ഷികള്‍ വാഹനങ്ങളിലും വീടുകളുടെ ജനാല ചില്ലുകളിലും പറന്നുവന്ന് ഇടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
Comments