നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരണത്തിനില്ലെന്ന് സിപിഎം. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്-ബി.ജെ.പി ഇതര മതേതര കക്ഷികളുമായി യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. തെലങ്കാനയിൽ ബഹുജന ഇടതുമുന്നണിയിൽ ചേര്‍ന്ന് മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പല തീരുമാനങ്ങളും ഏകപക്ഷീയമാണെന്ന് ആദ്യ ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു
Comments