മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിന്റെ സുഹൃത്തും പ്രധാന പ്രതിയുമായ ബഷീര്‍ പോലീസില്‍ കീഴടങ്ങി. ഷാര്‍ജയില്‍ നിന്ന് ചെന്നൈയിലെത്തിച്ച ബഷീറിനെ ബന്ധുക്കള്‍ നാട്ടിലെത്തിച്ച് താനൂര്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. തെയ്യാലയിലുള്ള കൊലപാതകം നടന്ന വീട്ടില്‍ ബഷീറിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തി വിദേശത്തേക്ക് കടന്ന ബഷീറിനെ പ്രവാസി സംഘടനകളുടേയും ബന്ധുക്കളുടേയും സഹായത്താലാണ് നാട്ടിലേക്ക് തിരികെ എത്തിച്ചത്.
Comments