ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. ക്രമ പ്രകാരം മാത്രമെ ഹര്‍ജികള്‍ പരിഗണിക്കാന്‍സാധിക്കൂ എന്നും സുപ്രിംകോടതി വ്യക്തമാക്കി. പൂജ അവധിക്ക് മുമ്പ് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രിം കോടതി തള്ളി. പൂജയ്ക്ക് കോടതി അടച്ചാലും അത് കഴിഞ്ഞ് തുറക്കുമല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. എൻഎസ്എസും പന്തളം രാജകുടുംബവും അടക്കം നാല് പേരാണ് ഇതുവരെ ഹർജികൾ സമർപ്പിച്ചത്.
Comments