തമിഴ്നാട് ഗവര്‍ണര്‍ ബന്വാലിലാല് പുരോഹിതിനെതിരെ അപകീര്‍ത്തികരമായ ലേഖനമെഴുതിയെന്ന കേസില്‍ തമിഴ് ആഴ്ചപ്പതിപ്പായ നക്കീരന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു. പൂണെയ്ക്ക് പോകാനായി എത്തിയ ഗോപാലനെ വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. സര്‍വകലാശാല അധികൃതര്‍ക്കു 'വഴങ്ങിക്കൊടുക്കാന്‍' പെണ്‍കുട്ടികളെ അധ്യാപികയായ നിര്‍മലാദേവി പ്രേരിപ്പിച്ചെന്ന ആരോപണത്തെക്കുറിച്ചുള്ള ലേഖനമാണ് ഗോപാലനെ കുടുക്കിയത്.
Comments