ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെതിരെ നടക്കുന്ന സമരത്തെ തള്ളി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ രംഗത്ത്. സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് പറഞ്ഞ രേഖ ശര്‍മ സ്ത്രീകള്‍ മല കയറട്ടെയെന്നും അഭിപ്രായപ്പെട്ടു. സ്തീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കണമെന്നും നിയമ നിര്‍മാണം നടത്തണമെന്നുമുള്ള ആവശ്യങ്ങളെയും അവര്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ലെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു
Comments