തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും. വിദേശത്തുള്ള എം.ജെ അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വ്യാപകമാകുന്ന #മീ ടു പ്രചാരണത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തക പ്രിയ രമണിയാണ് എം.ജെ അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസം ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
Comments