കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 460 ഗ്രാം സ്വര്‍ണം പിടികൂടി. സ്കെച്ച് പെന്നിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ തലശേരി സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Comments