ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ജയിലിനുള്ളില്‍ രാജകീയ വാസം. അത്യാധുനിക ഫോണ്‍ ഉപയോഗിക്കാനും ഫേസ് ബുക്കിലൂടെ ആശയവിനിമയം നടത്താനും പ്രതികള്‍ക്ക് യഥേഷ്ടം സൗകര്യം കിട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുന്ന മുഖ്യ പ്രതികള്‍ ഫേസ് ബുക്കില്‍ സജീവമാണെന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. 22 മണിക്കൂര്‍ മുമ്പു വരെ ഇവരുടെ പേരുള്ള ഫേസ് ബുക്കില്‍ പോസ്റ്റിങ് നടന്നിട്ടുണ്ട്.
Comments