ഏകീകൃത ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചു. പ്രാഥമിക ഘട്ടത്തില്‍ തന്നെ മെയിന്‍ ലിസ്റ്റ്, സപ്ളിമെന്ററി ലിസ്റ്റ് എന്നീ ക്രമത്തില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മെയിന്‍ ലിസ്റ്റിലും സപ്ളിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സപ്ളിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുത്തിയാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ക്ക് ഇത് ബാധകമാവില്ല. ഡെപ്യൂട്ടി കലക്ടര്‍ നിയമനത്തിനായി തയാറാക്കിയ ചുരുക്കപ്പട്ടികയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദമാണ് ഇതുവരെ തുടര്‍ന്ന് വരുന്ന രീതിയില്‍ മാറ്റം വരുത്താനുള്ള തീരുമാനം. നിലവിലെ ചട്ട പ്രകാരം ആദ്യ പരീക്ഷയില്‍ സപ്ളിമെന്ററി ലിസ്റ്റിലുള്ളവര്‍ മെയിന്‍ ലിസ്റ്റില്‍ വരാന്‍ പാടില്ല. എന്നാല്‍ ഡെപ്യൂട്ടി കലക്ടര്‍ ലിസ്റ്റില്‍ സംവരണം ലഭിക്കേണ്ടവരടക്കം പുറത്തായി.
Comments