പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ളോക്ക് ട്രഷറര്‍ വി.ഇ രാഗേഷ്, സി.പി.എം കിസാന്‍കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി എന്‍. ഗലീഷ് എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ളോക്ക് പ്രസിഡന്റ് എ.വി. രഞ്ജിത്തിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂര്‍ സംഘര്‍ഷവും ബി.ജെ.പി പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ വിനോദ്കുമാറിന്്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 60 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്. എഫ്. ഐ ജില്ലാ സെക്രട്ടറി സരിന് ശശി, ഡി.വൈ.എഫ്.ഐ നേതാക്കളായ കലേഷ്, സന്തോഷ് എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Comments