നാലുമാസമായ കുഞ്ഞിനെ പൊള്ളലേല്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ഇരുപതേക്കര്‍ പുത്തന്‍പുരക്കല്‍ രാജേഷ്-നീതു ദമ്പതികളുടെ മകന് അശ്വിനാണ് (നാലുമാസം) കഴുത്തിലും താടിയിലും പൊള്ളലേറ്റത്. ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് മാതാപിതാക്കളെ കട്ടപ്പന എസ്.ഐ ടി.ഡി. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു.
അശ്വിനെയും മൂത്ത സഹോദരന് അനന്തുവിനെയും (മൂന്നുവയസ്സ്) ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് തൊടുപുഴയിലെ ഷെല്‍ട്ടര്‍ ഹോമിലാക്കി. കട്ടപ്പന ഇരുപതേക്കര്‍ ഗവ. ആശുപത്രിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് ചൈല്‍ഡ് ലൈന്‍ വിവരം ലഭിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വനിത ഹെല്പ് ലൈനിന്‍െറ സഹായത്തോടെ ആശുപത്രിയിലത്തെി കുട്ടിയെ കണ്ടു.
മാതാപിതാക്കളെ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
Comments