പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നതിനിടെ താലിബാന് ആക്രമണത്തിന് ഇരയായ മലാലക്ക് 2013ലെ യുഎന്‍ മനുഷ്യാവകാശ പുരസ്കാരം. ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനത്തിന്‍്റ ഭാഗമായി യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പുരസ്കാരം നല്‍കും.
മലാലയ്ക്കൊപ്പം മറ്റു നാലു പേര് കൂടി പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്. നെല്‍സണ്‍ മണ്ടേലയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍്റ് ജിമ്മി കാര്‍ട്ടറും അടക്കമുള്ളവര്‍ മുമ്പ് യു.എന്‍ മനുഷ്യാവകാശ പുരസ്കാരം നേടിയിട്ടുണ്ട്.
Comments