ജില്ലാ ജയിലിലെ സെ്പ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റിന്്റെ സെപ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. സിം ഇല്ലാത്ത പഴയ മോഡല്‍ നോക്കിയ ഫോണാണ് കിട്ടിയത്. കസബ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം ഇതെ പറ്റി അന്വേഷിച്ചു വരികയാണ്.
ടി.പി വധക്കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഫോണ്‍ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. ടി.പി വധക്കേസിലെ പ്രതികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
Comments