ആലപ്പുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി തുടങ്ങി. ഇം.എസ്.എസ് സ്റ്റേഡിയത്തിലെ വേദിയില്‍ രാവിലെ ഒമ്പതിന് പരിപാടി ആരംഭിച്ചു. മുന്‍കൂട്ടി ലഭിച്ച 6,318 അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത 228 പരാതികളാണ് മുഖ്യമന്ത്രി പരിഗണിക്കുക. ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടുവരെ വൈകിട്ട് ആറു മണിക്ക് ശേഷവും പുതിയ പരാതികള്‍ സ്വീകരിക്കും.
പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. നിശ്ചിത സമയക്രമം അനുസരിച്ച് ടോക്കണ്‍ നല്‍കിയാവും അപേക്ഷകരെ വിളിക്കുക. അവശരായ രോഗികള്‍ പരിപാടിക്ക് നേരിട്ട് എത്തേണ്ടതില്ളെന്നും പകരം അപേക്ഷയോടൊപ്പം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്.
Comments