അങ്കമാലിക്കടുത്തു ദേശീയപാതയില്‍ കരയാംപറമ്പില്‍ ടാങ്കര്‍ലോറിയില്‍ നിന്നുണ്ടായ പാചക വാതകച്ചോര്‍ച്ച പരിഹരിച്ചു. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ചോര്‍ച്ച പരിഹരിച്ച് ടാങ്കര്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കരയാംപറമ്പില്‍ വെച്ച് എറണാകുളത്തു നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കര്‍ ലോറിയുടെ സെന്‍ട്രല്‍ വാല്‍വിലൂടെ വാതകം ചോരുന്നതായി കണ്ടെത്തിയത്.ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയപാത 47 ല്‍ ഗതാഗതം നിരോധിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Comments