സോളാര്‍ കേസിലെ പ്രതി സരിത ഉള്‍പ്പെട്ട ഒരു കേസ് കൂടി പണം നല്കി ഒത്തുതീര്‍പ്പായി. താമരക്കുളം കണ്ണനാകുഴി തപോവന്‍ യോഗചികിത്സാ ആശ്രമത്തിലെ യോഗി നിര്‍മലാനന്ദഗിരി നല്കിയ പരാതിയാണ് പണം നല്കി ഒത്തുതീര്‍ന്നത്.
ആശ്രമം ട്രസ്റ്റായി രൂപവത്കരിക്കുകയും അനാഥമന്ദിരം, ആയുര്‍വേദ, അലോപ്പതി ആശുപത്രി എന്നിവ സ്ഥാപിക്കാമെന്നും പറഞ്ഞ് ഗിരിയില്‍നിന്ന് പലതവണ പണം അപഹരിച്ചതായാണ് കേസ്. 2003ലാണ് സംഭവം. പലതവണയായി എണ്‍പതിനായിരത്തോളം രൂപയാണ് സരിത തട്ടിയെടുത്തത്.
വള്ളികുന്നം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിങ്കളാഴ്ച കായംകുളം കോടതിയില്‍ ഹാജരാക്കിയ സരിതക്ക് ഈ കേസില്‍ ജാമ്യം അനുവദിച്ചു. കോടതിയില്‍ സരിതക്കുവേണ്ടി അഡ്വ. ഫെനി ബാലകൃഷ്ണന് ഹാജരായി. കേസ് ഒത്തുതീര്‍പ്പാക്കിയതായി ഫെനി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Comments