ചീമേനിയില്‍ താപവൈദ്യുത നിലയം സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. മഹാരാഷ്ട്രയിലെ എന്‍.ടി.പി.സി പദ്ധതി മാതൃകയിലായിരിക്കും പദ്ധതി.
പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമേ പദ്ധതി നടപ്പാക്കൂവെന്നും അദ്ദേഹം പറഞ്ഞു. ആശങ്കകള്‍ പരിഹരിച്ചാകും താപനിലയം സ്ഥാപിക്കുക എന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
കൂടംകുളത്തു നിന്ന് വൈദ്യുതി കിട്ടിയാലും കേരളത്തിന്റെ പ്രതിസന്ധി തീരില്ലെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. വൈദ്യുതി ലൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ കൂടംകുളം വൈദ്യുതി കേരളത്തിനു ലഭിക്കാത്ത സ്ഥിതി ഉണ്ടാകില്ല. ഇടമണ്‍ മുതല്‍ പള്ളിക്കത്തറ വരെ വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറ്റുമെന്നും ആര്യാടന് കൂട്ടിച്ചേര്‍ത്തു.
Comments