ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ കുറ്റാരോപിതരുടെ പട്ടികയില്‍ നിന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ഇതുസംബന്ധിച്ച ഹരജി ബുധനാഴ്ചയാണ് സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ആദര്‍ശ് ഫ്ളാറ്റ് ഇടപാട് പൊങ്ങിവന്നതിനെ തുടര്‍ന്നാണ് ചവാന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. ചവാനടക്കം പന്ത്രണ്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതിപ്പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയത് ചവാന് ചോദ്യം ചെയ്തിരുന്നു.
Comments