ദേശാഭിമാനി ഭൂമി ഇടപാടില്‍ പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പി.ബിക്ക് പരാതി നല്കി. കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റതില്‍ ക്രമക്കേടുണ്ടെന്നും ഇക്കാര്യം നേതൃത്വം പരിശോധിക്കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം പരാതി നല്‍കിയത്. കളങ്കിതവ്യക്തിക്ക് ദേശാഭിമാനിയുടെ ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റത് തെറ്റാണ്. വിവാദ ഭൂമി ഇടപാടിനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അനുകൂലിച്ചെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു
കണ്ണൂരില്‍ ബി.ജെ.പി വിമതരായ നമോവിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയതിനെതിരെയും വി.എസ് കത്തില്‍ പരാമര്‍ശിക്കുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തല്ല നമോ വിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയതെന്നും വി.എസ് കുറ്റപ്പെടുത്തുന്നു.
Comments