കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര സഹായം തേടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്: വിഷയം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്‍്റിക്ക ലെറ്റ പറഞ്ഞു. ഇന്ത്യയില്‍ നാവികരുടെ വിചാരണ വൈകുന്നതു മൂലമാണ് രാജ്യാന്തര സഹായം തേടുന്നത്. ഇറ്റാലിയന്‍ പാര്‍ലമെന്‍്ററി സംഘം ഇന്ത്യയിലത്തെുമെന്നും എന്‍്റിക്ക ലെറ്റപറഞ്ഞു.
നാവികര്‍ക്ക് വധശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തില്ലെന്ന ഉറപ്പ് ഇന്ത്യ പാലിക്കണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രസ്താവന ഇറക്കിയത്.
Comments