കര്‍ണാടക സര്‍ക്കാര്‍ വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് ചുണ്ടിക്കാട്ടി അബ്ദുല്‍നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. കോടതിയുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയ തന്നെ ചികിത്സ കഴിയുംമുമ്പ് നിര്‍ബന്ധപൂര്‍വം ജയിലിലേക്ക് തിരികെ കൊണ്ടുവന്നെന്നും മഅ്ദനി ആരോപിച്ചു.
ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി മുമ്പ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. നാലു ദിവസം മാത്രമാണ് ആശുപത്രിയില്‍ തങ്ങാന്‍ അനുവദിച്ചത്. രോഗങ്ങള്‍ കണ്ടത്തെിയതല്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു.
Comments