ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ഇന്ന് ധര്‍ണ നടത്തും. വനിതകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ധര്‍ണ. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ധര്‍ണ നടത്തുന്നത്.
Comments