കൊച്ചി ഇടപ്പള്ളിയിലെ നന്തിലത്ത് ജിമാര്ട്ടിന്്റെ ഷോറൂമില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
എന്‍.എച്ച് 47 നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നന്തിലത്ത് ജിമാര്‍ട്ടില്‍ തിങ്കളാഴ്ച ഉച്ചക്ക് 1.45ഓടെയാണ് തീ കണ്ടത്. തീ പെട്ടെന്ന് ഷോറൂമിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് തുകയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും വാഹനങ്ങളും കത്തി നശിച്ചവയില്‍പെടും. അപകടത്തില്‍ ആളപായം ഇല്ല.
വിവരമറിയിച്ചിട്ടും ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയത് തീ പടരാന്‍ കാരണമായതായി ആക്ഷേപമുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാന്‍ സമീപത്തുള്ളവരും കടക്കാരും ഏറെ പ്രയാസപ്പെട്ടു. തീ പിടിത്തത്തെ തുടര്‍ന്ന് എന്‍.എച്ച് 47ല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Comments