ഭാര്യയുടെ ദൂരൂഹമരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ കേന്ദ്രമന്ത്രി ശശി തരൂര്‍ പദവി രാജി വെച്ചു കൊണ്ടു വേണം അന്വേഷണത്തെ നേരിടേണ്ടതെന്ന് രാജ്യസഭാ എം. പി. കെ.എന്‍ ബാലഗോപാല്‍. സുനന്ദ പുഷ്കറിന്റേത് ഒരു ദൂരൂഹ മരണമാണ്. മരണത്തെ സംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. സുനന്ദയുടെ സഹായി നാരായണ്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ ഇതിന് വ്യക്തമായ തെളിവാണ്. ഈയൊരു സാഹചര്യത്തില്‍ ശശി തരൂര്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ല. സുനന്ദയുടെ മരണത്തില്‍ നിഷ്പക്ഷമായ ഒരു അന്വേഷണമാണ് വേണ്ടത്. വളരെ ഉയര്‍ന്ന പദവിയിലാണ് ശശി തരൂര്‍ ഇരിക്കുന്നത്. അങ്ങനെയൊരു പദവിയിലിരിക്കുന്നയാള്ക്കു നേരെ ഇത്തരമൊരു അന്വേഷണം വരുമ്പോള്‍ അത് അന്വേഷണത്തിന് തടസ്സമാകും. അതു കൊണ്ട് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു കൊണ്ടായിരിക്കണം അദ്ദേഹം അന്വേഷണത്തെ നേരിടേണ്ടതെന്നും. ബാലഗോപാല്‍ അശ്വമേധത്തോട് പറഞ്ഞു.
Comments